ഇന്ത്യയുടെ ഭാവി എഞ്ചിനീയർമാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തി ക്വസ്റ്റ് ഗ്ലോബൽ; ഇൻജിനീയം പതിനൊന്നാം പതിപ്പിന് കൊച്ചിയിൽ സമാപനം

quest

കൊച്ചി: ആഗോള തലത്തിൽ അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന എൻജിനീയറിങ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ സംഘടിപ്പിച്ച ഇൻജിനീയം പതിനൊന്നാം പതിപ്പിന് കൊച്ചിയിൽ സമാപനം. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് അവരുടെ അതുല്യമായ സാങ്കേതിക സൊല്യൂഷൻസ് അവതരിപ്പിക്കാൻ അവസരം നൽകുന്ന മത്സര വേദിയാണ് ഇൻജിനീയം. ഇത് ശോഭനമായ ഭാവിയിലേക്കുള്ള പാതകൾ നിർമ്മിക്കുന്നതിൽ നൂതന എഞ്ചിനീയറിംഗ് സൊല്യൂഷനുകൾ പ്രധാനമാണെന്ന ക്വസ്റ്റ് ഗ്ലോബലിന്റെ വിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

 

ഇന്ത്യയിലെ മുൻനിര എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നുള്ള യുവനിരയാണ് മത്സരത്തിന്റെ ഭാഗമായത്. 1800ലധികം എൻട്രികളാണ് രാജ്യത്തെമ്പാടുനിന്നും ഇൻജിനീയം പതിനൊന്നാം പതിപ്പിലുണ്ടായിരുന്നത്. ഇത് ഭാവി പ്രതീക്ഷകളായ എഞ്ചിനീയർമാർക്കുള്ള ഈ നൂതന പ്ലാറ്റ്‌ഫോമിന്റെ വ്യാപകമായ സ്വീകര്യത വ്യക്തമാക്കുന്നതാണ്. മഹാരാഷ്ട്രയിലെ ഹഡപ്സറിൽ നിന്നുള്ള ജയവന്താരോ സാവന്ത് കോളെജ് ഓഫ് എഞ്ചിനീയറിങ്ങാണ് ഇത്തവണത്തെ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ ഉപയോഗങ്ങൾക്കുള്ള വൈദ്യുത വാഹനത്തിലാണ് ശ്രദ്ധയൂന്നികൊണ്ടുള്ള ആശയമായിരുന്നു സുരാന സന്യം നിലേഷ്, അങ്കിത് സാഹൽ, അഭിനന്ദൻ ജെയിൻ, ആദിത്യ മലപൂർ എന്നിവരടങ്ങുന്ന വിദ്യാർത്ഥി സംഘം അവതരിപ്പിച്ചത്. ഇത് പ്രായമായവർക്കും വികലാംഗർക്കും യാത്ര എളുപ്പമാക്കാൻ ഉദ്ദേശിച്ചുള്ള ഒരു നൂതനമായ പരിഹാരമാണ്. 

 

വിജയികളായ ടീം യൂറോപ്പിലെ ആൽസ്റ്റോം ഫെസിലിറ്റി സന്ദർശിക്കുകയും കമ്പനി വികസിപ്പിച്ച ആദ്യത്തെ അത്യാധുനിക സാങ്കേതികവിദ്യയും നൂതനമായ സൊല്യൂഷൻസും കണ്ട് അനുഭവിക്കുകയും ചെയ്യും. ഈ വിദ്യാഭ്യാസ യാത്ര വിദ്യാർത്ഥികൾക്ക് വിലയേറിയ വ്യവസായിക അനുഭവം നൽകുന്നതോടൊപ്പം റെയിൽ സിഗ്നലിംഗ് സംവിധാനങ്ങളെക്കുറിച്ചും അടുത്ത തലമുറ ട്രെയിനുകളെക്കുറിച്ചുമുള്ള ഉൾക്കാഴ്ചയും നൽകും. എഞ്ചിനീയർമാരായി അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിന് അവർക്ക് പ്രയോജനകരമാകുന്ന ബന്ധങ്ങളും കെട്ടിപ്പടുക്കാൻ സന്ദർശനത്തോടൊപ്പം ലഭിക്കുന്ന മെന്റർഷിപ്പും നെറ്റ്‌വർക്കിംഗ് അവസരങ്ങളും വഴി വിദ്യാർത്ഥികൾക്ക് സാധിക്കും. ഇത്തരത്തിലുള്ള ബന്ധങ്ങൾ വിദ്യാർത്ഥികളെ സംബന്ധിച്ച് ഒരു മുതൽകൂട്ടായിരിക്കും. 

 

“യഥാർത്ഥ ലോകത്തിനായുള്ള എഞ്ചിനീയറിംഗ് സൊല്യൂഷനുകളിലാണ് ക്വസ്റ്റ് ഗ്ലോബൽ ശ്രദ്ധിക്കുന്നത്. എന്നാൽ ഞങ്ങൾ ശരിക്കും നിർമ്മിക്കുന്നത് ശോഭനമായ ഭാവിയാണ്. നാളയിലേക്കുള്ള പാതയിലെ ഇന്നത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ എഞ്ചിനീയറിംഗിന് അതുല്യമായ അവസരമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എഞ്ചിനീയറിംഗിലെ നൂതനത്വം മുൻനിരയിലേക്ക് കൊണ്ടുവരുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ക്വസ്റ്റ് ഗ്ലോബൽ ഇൻജിനീയം. ഇതുവഴി വിപ്ലവകരമായ ആശയങ്ങൾ പ്രാവർത്തികമാക്കാനും പരിഹാരം കണ്ടെത്താനും സാധിക്കും. എല്ലാ വിജയികളെയും അഭിനന്ദിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. യുവ എഞ്ചിനീയറിംഗ് പ്രതിഭകളിൽ നിന്ന് വിവിധ നൂതന ആശയങ്ങൾ കാണുന്നത് ശ്രദ്ധേയമാണ്.” ക്വസ്റ്റ് ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലക്ഷ്മിനാരായണൻ രാമലിംഗം പറഞ്ഞു. 

 

ഈ മത്സരം വിജയകരമാക്കുന്നതിന് ആൽസ്റ്റോമിന്റെ പിന്തുണക്കും പ്രോത്സാഹനത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. “ആൽസ്റ്റോമിന്റെ പിന്തുണയാൽ ഈ യുവ എഞ്ചിനീയർമാർക്ക് അനുഭവ പഠനം നൽകാൻ സാധിക്കും. അവർക്ക് ഒരു വേദി നൽകാനും നൂതനമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള ഞങ്ങളുടെ ഒരേ കാഴ്ചപ്പാട് ഭാവിയിലേക്ക് ആവേശം പകരുന്നതാണ്. അടുത്ത തലമുറയിലെ എഞ്ചിനീയർമാരിൽ നിന്നുള്ള സർഗ്ഗാത്മകതയ്ക്ക് അവിടെ സാക്ഷ്യം വഹിക്കും” അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ജെയിൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സംഘം രണ്ടാം സ്ഥാനം നേടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മുൻഗണന നൽകികൊണ്ട് സസ്യങ്ങളിലെ രോഗങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ഒരു സവിശേഷ പ്ലാറ്റ്ഫോം നിർദേശിക്കുന്നതായിരുന്നു ഇവരുടെ പ്രൊജക്ട്. ദീക്ഷ ചക്രവർത്തി, ആകാശ് രാജാരാമൻ, യഷസ് എസ്, നിഷ്ഠ ജെയിൻ എന്നിവരടങ്ങുന്നതായിരുന്നു ടീം. അതേസമയം, കാർബൺ പുറന്തള്ളുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ചണ്ഡീഗഡ് സർവകലാശാലയിലെ ടീം മൂന്നാം സ്ഥാനവും നേടി. ഭാവി തലമുറയ്ക്കായി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു പ്രൊജക്ട്. അഭിലാഷ് ഗൗരവ്, അഭിഗ്യാൻ പാൽ എന്നിവരടങ്ങുന്നതായിരുന്നു ടീം.

 

ശരിയായ മാർഗനിർദേശത്തിലൂടെയും ആഗോള അനുഭവപരിചയത്തിലൂടെയും നിരവധി വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്നങ്ങളിലേക്ക്  വഴി തുറക്കാനും അവരുടെ ജീവിതത്തെ സ്വാധീനിക്കാനും ക്വസ്റ്റ് ഗ്ലോബലിന്റെ ഇൻജീനിയത്തിന്റെ മുൻ പതിപ്പുകളിലൂടെ സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ വ്യവസായ-സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ, പങ്കെടുക്കുന്നവർക്ക് വ്യവസായ പ്രമുഖരിൽ നിന്ന് നേരിട്ടുള്ള അനുഭവം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ മത്സരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്വസ്റ്റ് ഗ്ലോബൽ, ഒരു ഓർഗനൈസേഷൻ എന്ന നിലയിൽ, ആധുനിക പ്രശ്നങ്ങൾക്ക് നൂതനമായ പരിഹാരങ്ങൾ നൽകുന്നതിന് കഴിവുള്ളവരെ പരിപോഷിപ്പിക്കുന്നതിൽ ശക്തമായി വിശ്വസിക്കുന്നു. ഇത്തരം പരിപാടികളിലൂടെ അടുത്ത തലമുറയിലെ എഞ്ചിനീയർമാരെ അവരുടെ നൂതനമായ വശം പര്യവേക്ഷണം ചെയ്യാൻ സഹായിക്കാൻ കമ്പനി ആഗ്രഹിക്കുന്നു, ഇത് രൂക്ഷമായ പ്രതിഭകളുടെ ക്ഷാമം പരിഹരിക്കുകയും ചെയ്യുന്നു.