കോട്ടയം മൂന്നിലവ് റബർ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം, ലോറി കത്തി നശിച്ചു

google news
fire, crime

manappuram 1
കോട്ടയം ∙ മൂന്നിലവ് റബർ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. രാത്രി ഏഴുമണിയോടെയാണു സംഭവം. ലോഡ് കയറ്റി നിർത്തിയിട്ടിരുന്ന ലോറി കത്തി നശിച്ചു. ഗോഡൗണിലേക്കും ജീവനക്കാർ താമസിക്കുന്ന സ്ഥലത്തേക്കും തീപടർന്നു. 

കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനാ യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കടപുഴ പാലം തകർന്നു കിടക്കുന്നതിനാൽ കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള യൂണിറ്റിന് ഇതുവഴി വരാൻ കഴിഞ്ഞില്ല. തുടർന്നു 10 കിലോമീറ്ററോളം സഞ്ചരിച്ചു നെല്ലാപ്പാറ മേച്ചാൽ വഴിയാണ് വാഹനം ഫാക്ടറിക്കു സമീപം എത്തിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു