×

കേരള ജയില്‍ വകുപ്പിന്റെ പ്രഥമ പ്രിസണ്‍ മീറ്റ് തിരുവനന്തപുരത്ത്

google news
.

കേരളത്തിലെ ജയിലുകളില്‍ ജോലിചെയ്യുന്ന ജയില്‍ ജീവനക്കാര്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന പ്രഥമ പ്രിസണ്‍ മീറ്റ്-2024ന് തിങ്കളാഴ്ച തുടക്കമാകും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും, തിരുമല, സണ്ണി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, പൂജപ്പുര കോര്‍പ്പറേഷന്‍ ഗ്രൗണ്ടിലുമായി നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി നില്‍വഹിക്കും. 12 മുതല്‍ 15 വരെയാണ് മീറ്റ് നടക്കുന്നത്. മീറ്റിന്റെ ലോഗോ ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ഇന്ന് നിര്‍വഹിച്ചു. സംസ്ഥാനത്തെ ജയില്‍ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ മത്സരത്തിലൂടെ ലഭ്യമായ 27 ലോഗോകളില്‍ നിന്നും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഏഴംഗ കമ്മറ്റിയാണ് ലോഗോ തിരഞ്ഞെടുത്തത്. തിരുവനന്തപുരം ജില്ലാ ജയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ആര്‍.എല്‍ രാംരാജാണ് സമ്മാനത്തിന് അര്‍ഹമായ ലോഗോ തയ്യാറാക്കിയത്. 

.

12ന് (തിങ്കള്‍) 

വൈകിട്ട് 3.30ന് ജയില്‍ ഡിഐജി എം.കെ വിനോദ് കുമാര്‍,(ജയില്‍ ആസ്ഥാനം) പതാക ഉര്‍ത്തും. 4 മണിക്ക് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ശ്രീ മഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വെച്ച് ഉദ്ഘാടന സമ്മേളനം നടക്കും. മൃഗസംരക്ഷണ മന്ത്രിയോടൊപ്പം മുന്‍ കേരളാ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സോണി ചെറുവത്തൂര്‍ മുഖ്യാതിഥിയാകും. ചടങ്ങില്‍ ഡി.ഐ.ജി എം.കെ വിനോദ് കുമാര്‍, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഡി.സത്യരാജ്, ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ. ലക്ഷ്മി, കെ.ജെ.ഇ.ഒ.എ സംസ്ഥാന പ്രസിഡന്റ് എസ്. രവീന്ദ്രന്‍, ജയില്‍ ആസ്ഥാന കാര്യാലയം സീനിയര്‍ സൂപ്രണ്ട് ചന്ദ്രദാസ്, കെ.ജെ.എസ്.ഒ.എ സംസ്ഥാന ട്രഷറര്‍ എം.ജി രഞ്ജുനാഥ് എന്നിവര്‍ പങ്കെടുക്കും. 5.30 ന് ജയില്‍ ജീവനക്കാരുടെ പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പായ ഫ്രീഡം മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേള നടക്കും. 

.

13ന് (ചൊവ്വ) 
രാവിലെ 8.30 ന്  ബാഡ്മിന്റണ്‍ (സിംഗിള്‍സ് & ഡബിള്‍സ്) തിരുമല സണ്ണി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 9 മണി മുതല്‍ സിക്ക ഹാളില്‍ ചെസ്, ക്യാരംസ് മത്സരങ്ങള്‍ നടക്കും. 9.30 മുതല്‍ കവിത, ചെറുകഥ, ഉപന്യാസ മത്സരങ്ങളും 10.30 മുതല്‍ പെയിന്റിംഗ് മത്സരങ്ങളും സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ക്വിസ് മത്സരം. വൈകിട്ട് 3.30ന് സിക്ക പരേഡ് ഗ്രൗണ്ടില്‍ ഷോട്ട് പുട്ട് മത്സരം നടക്കും. 5 മണിക്ക് പ്ലേ ഹബ് ടര്‍ഫ്, തമലം സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കും. 

14ന് (ബുധന്‍)

.

രാവിലെ 8.30 മുതല്‍ പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കും.

15ന്  (വ്യാഴം) പൂജപ്പുര, ശ്രീചിത്തിര തിരുനാള്‍ സ്റ്റേഡിയം (കോര്‍പ്പറേഷന്‍ സ്റ്റേഡിയം) ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കും. ക്രിക്കറ്റ് മത്സരങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിക്കും. വൈകിട്ട് 5.00 ന്: സമാപന സമ്മേളനം.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Tags