×

വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ ഇന്ന് ഹർത്താൽ

google news
gf
കൽപ്പറ്റ:  വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യവുമായി ഫാർമേഴ്സ് റിലീഫ് ഫോറം(എഫ്ആർഎഫ്) വയനാട് ജില്ലയിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. മനസാക്ഷി ഹർത്താൽ ആണെന്നും വാഹനങ്ങൾ തടയില്ലെന്നും അറിയിച്ചിട്ടും ഹർത്താലിനോട് വയനാട്ടുകാർ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു. സ്വകാര്യ ബസുകൾ ഓടുന്നില്ല. കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. ദീർഘദൂര സർവീസുകളാണ് ഏറെയും. വളരെ കുറച്ച് ആളുകൾ മാത്രമെ ബസുകളിലുള്ളൂ. വിവിധ കർഷക സംഘടനകളും ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 

        അതേസമയം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരവും ആരംഭിച്ചു. ഇതോടെ വയനാട്ടിൽ ഹർത്താൽ പൂർണമാണ്. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലുള്ളത്. കുട്ടികൾ എത്താത്തതിനാൽ സ്കൂളുകളും പ്രവർത്തിക്കുന്നില്ല.

Read also: അരിക്കൊമ്പൻ ചരിഞ്ഞതായി വ്യാജവാർത്ത‌; ആന ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ്

തോമസ് ഐസക് ഇ.ഡിക്ക്​ മുന്നിൽ ഇന്ന്​ ഹാജരാകില്ല

ആറ്റുകാൽ പൊങ്കാല 25ന്

കേരളത്തിലെ ആദ്യ ഹജ്ജ് വിമാനം മേയ്‌ 26ന്

സംസ്ഥാനത്ത് വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച വ്യാപക കടയടപ്പ് സമരം ഇന്ന്

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക