കഞ്ഞി കുഴി ആൽപ്പാറ ഗവണ്മെന്റ് ഹൈ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം; ഉദ്ഘാടനം എംപി ഡീൻ കുര്യക്കോസ്

google news
MP Dean Kuriakos
ഇടുക്കി: കഞ്ഞികുഴി ആൽപ്പാറ ഗവണ്മെന്റ് ഹൈ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇടുക്കി എംപി അഡ്വക്കറ്റ് ഡീൻ കുര്യക്കോസ് നിർവഹിച്ചു. കുടിയേറ്റ കാലത്ത് ചെലച്ചോടിന് സമീപം ചുരുളിയിൽ സ്ഥാപിതമായ കുടി പള്ളിക്കൂടം 1973 ൽ ഒരു ഗവണ്മെന്റ് എൽ പി സ്കൂൾ ആയി പ്രവർത്തനം തുടങ്ങി 1983 ൽ യുപി സ്കൂളായും 2000 ൽ ഹൈ സ്കൂളായും ഉയർത്തി.
ഹൈ റേഞ്ചിന്റെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നായ കഞ്ഞികുഴി ആൽപ്പാറ സ്കൂളിന്റെ പ്രവർത്തനങ്ങളുടെ 50 വർഷത്തെ ഓർമ്മ പുതുക്കി കൊണ്ടാണ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യക്കോസ് നിർവഹിച്ചപ്പോൾ 100 കണക്കിന് പൊതുജനങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയത്.
സ്കൂൾ ഹാളിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് ഷിജു ആന്റണി അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ടി ബിനു മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് രാജീ ചന്ദ്രൻ ജൂബിലി സന്ദേശം നൽകി. കഞ്ഞി കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് മുൻ പി ടി എ പ്രസിഡണ്ടുമാരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത്‌ അംഗം ഷൈനി റജി, ടീച്ചറിംഗ് ചാർജ് സിമി ചെറിയാൻ മറ്റ് ജനപ്രതിനിധികളും പൊതുപ്രവർത്തകരായ ലിനിസി കുഞ്ഞുമോൻ, പി ടി ജയകുമാർ ,ശശികല രാജു, ജോസഫ് കുന്നുംപുറം ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു സംസാരിച്ചു.
enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags