തൊമ്മൻകുത്ത്: ആയിരക്കണക്കിനു സഞ്ചാരികളെ ആകർഷിക്കുന്ന തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിനു ഫണ്ട് അനുവദിച്ചിട്ട് ഒരു വർഷമായിട്ടും പണികൾ ഇഴഞ്ഞു നീങ്ങുന്നു. ആദ്യ കാലങ്ങളിൽ വേഗത്തിൽ പണികൾ നടന്നെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു.
ജോലികൾ പുനരാരംഭിക്കാത്തതിനാൽ സർക്കാർ ഏജൻസിയായ കാഡ്കോയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു. ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി അപകട മേഖലയുള്ള സ്ഥലങ്ങളിൽ സുരക്ഷാവേലികൾ സ്ഥാപിച്ചു.
പ്രവേശന കവാടത്തിന്റെ നിർമാണം പകുതിയിൽ നിർത്തിയിരിക്കുകയാണ്. ഇതിന്റെ ബാക്കി പണികൾ ഉടൻ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. പ്ലാസ്റ്റിക് ബോട്ടിൽ ഇടുവാൻ പുതിയൊരു ബൂത്ത് നിർമിക്കുകയും ചെയ്തു. ഇക്കോ ഷോപ്പിന്റെയും, ടിക്കറ്റ് കൗണ്ടറിന്റെയും നിർമാണം പൂർത്തിയായി വരുന്നു. രണ്ടാം ഘട്ടമായി വഴികളിൽ ടൈൽ വിരിക്കൽ, ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, തകർന്നുപോയ പാലത്തിന്റെ പുനർ നിർമാണം എന്നിവയാണ് ബാക്കിയുള്ളത്. ഇന്റർപ്രഷൻ സെന്ററും അപകട സൂചന ഡിസ്പ്ലേ ബോർഡുകളും പൂർത്തിയാക്കാനുണ്ട്.
ഏഴുനിലകുത്തിന്റെ മുകളിലായി സ്ഥാപിക്കുന്ന വ്യൂ പോയിന്റിന്റെ പണികളും ഉടൻ തന്നെ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. മുതിർന്നവർക്ക് 40, കുട്ടികൾക്ക് 20 രൂപ എന്ന നിരക്കിലാണ് സഞ്ചാരികൾക്കു ടിക്കറ്റ് നൽകുന്നത്.
എന്നാൽ ഇതിന് അനുസൃതമായ സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് കഴിയുന്നില്ല. നടക്കുവാൻ പോലും പറ്റാത്ത രീതിയിൽ കല്ലുകൾ ഇളകി കിടക്കുന്നതിനാൽ ഓഫ് റോഡ് ടൂറിസം നടപ്പാക്കണം എന്നാണ് സഞ്ചാരികൾ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം