×

എംഎസ് സ്വാമിനാഥന് ഭാരത രത്ന നൽകിയ പ്രധാനമന്ത്രിക്ക് നന്ദി: കെ.സുരേന്ദ്രൻ

google news
SUREDHRAN

തിരുവനന്തപുരം: രാജ്യത്തിൻ്റെ ഹരിത വിപ്ലവത്തിൻ്റെ പിതാവായ എംഎസ് സ്വാമിനാഥന് ഭാരത രത്ന നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എംഎസ് സ്വാമിനാഥൻ്റെ കഠിന പ്രയത്നങ്ങളാണ് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ പട്ടിണിയിൽ നിന്നും കരകയറ്റിത്. ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തതയിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

എംജിആറിന് ശേഷം ഒരു മലയാളിക്ക് രാജ്യത്തിൻ്റെ ഏറ്റവും പരമോന്നതമായ പുരസ്കാരം നൽകിയ മോദി സർക്കാരിനെ സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി അഭിനന്ദിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപി പ്രവർത്തകർ കേരളം മുഴുവൻ മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ആഹ്ലാദത്തിൽ പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ