കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 153 പേ​ര്‍​ക്ക് കോവിഡ്; 151 സ​മ്പ​ര്‍​ക്ക​രോ​ഗി​ക​ള്‍

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 153 പേ​ര്‍​ക്ക് കോവിഡ്; 151 സ​മ്പ​ര്‍​ക്ക​രോ​ഗി​ക​ള്‍

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 153 പേ​ര്‍​ക്കാ​ണു ശ​നി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 151 പേ​രും സ​ന്പ​ര്‍​ക്ക​രോ​ഗി​ക​ളാ​ണ്. അ​താ​യ​ത് 98.69 ശ​ത​മാ​ന​മാ​ണ് സ​ന്പ​ര്‍​ക്ക രോ​ഗി​ക​ളു​ടെ നി​ര​ക്ക്.

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ളു​ള്ള ര​ണ്ടാ​മ​ത്തെ ജി​ല്ല​യാ​ണ് കാ​സ​ര്‍​ഗോ​ഡ്. സം​സ്ഥാ​ന​ത്തു പു​തി​യ 17 ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ള്ള​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലാ​ണ്. പു​ല്ലൂ​ര്‍ പെ​രി​യ (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍: 1, 7, 8, 9, 11, 13, 14, 17), പു​ത്തി​ഗെ (6, 10), തൃ​ക്ക​രി​പ്പൂ​ര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉ​ദു​മ (2, 6, 11, 16, 18), വ​ലി​യ പ​റ​ന്പ (6, 7, 10), വോ​ര്‍​ക്കാ​ടി (1, 2, 3, 5, 7, 8, 9, 10), വെ​സ്റ്റ് എ​ളേ​രി (14) എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ല്‍ പു​തു​താ​യി രൂ​പം കൊ​ണ്ട ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 28 പേ​രാ​ണ് ശ​നി​യാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി​യ​ത്. തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍റെ ( 72) മ​ര​ണം കോ​വി​ഡ് ബാ​ധി​ച്ചാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

നി​ല​വി​ല്‍ 3613 പേ​ര്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ 2662 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 951 പേ​രു​മു​ള്‍​പ്പെ​ടെ​യാ​ണി​ത്. പു​തി​യ​താ​യി 261 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തു​വ​രെ 29,655 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം 1374 പേ​രു​ടെ സാ​ന്പി​ളു​ക​ള്‍ പു​തി​യ​താ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

877 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 169 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. പു​തി​യ​താ​യി ആ​ശു​പ​ത്രി​യി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 79 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 153 പേ​രെ ആ​ശു​പ​ത്രി​യി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.