102 കിലോ ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

102 കിലോ ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ 102 കിലോ ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റിലായി. കുണ്ടറ സ്വദേശി സെബിനാണ് പൊലീസ് പിടിയിലായത്. ഇയാള്‍ക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമെന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ചരക്കു ഗതാഗതത്തിന്റെ മറവിലാണു കഞ്ചാവ് കടത്ത് നടത്തുതെന്നും പത്തോളം പേര്‍ സംഘത്തിന്റെ ഭാഗമാണെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരം എക്‌സൈസ് ഇന്റലിജന്‍സ് സിഐ ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പോത്തന്‍കോട്ടുനിന്നും ഇയാളെ പിടികൂടിയത്.