പെരുമൺ പാലം നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

പെരുമൺ പാലം  നിർമാണോദ്ഘാടനം  മുഖ്യമന്ത്രി നിർവഹിച്ചു

കൊല്ലം: പെരുമൺ പാലം നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.കൊല്ലം താലൂക്കിലെ മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരുമൺ പാലം നിർമ്മിക്കുന്നത്.

396 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമാണ് പുതിയ പാലത്തിനുള്ളത്. ഭൂമി ഏറ്റെടുക്കാനുള്ള പാക്കേജിനും കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ ഡിസൈനില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടാവും പാലം നിര്‍മിക്കുക. കൂടാതെ പാലത്തിന്‍റെ ഇരുകരകളിലുമായി 900 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മിക്കുന്നുണ്ട്.

പെരുമണ്‍, മണ്‍റോത്തുരുത്ത് പ്രദേശങ്ങളുടെയും അഷ്ടമുടിക്കായലിന്റെയും സൗന്ദര്യത്തിനു ചേരുന്ന നിലയിലാണ് പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗം രൂപകല്‍പന നടത്തിയത്. പാലം പൂര്‍ത്തിയാകുന്നതോടെ കൊല്ലത്ത് നിന്നും മണ്‍റോതുരുത്തിലേക്കുളള ദൂരം 10 കിലോമീറ്ററോളം കുറയും.