കുളത്തൂപ്പുഴ: കിഴക്കൻ മേഖലയിൽ തോരാ മഴ തുടരുന്നു. കല്ലടയാറ്റിൽ മലവെള്ളപ്പാച്ചിൽ. തീരങ്ങളിലേക്കു വെള്ളം കയറി. കഴിഞ്ഞ 4 ദിവസമായി ഇടവിട്ടു തുടർന്ന മഴ കഴിഞ്ഞ ദിവസം മുതൽ ശക്തി പ്രാപിച്ചു തോരാതെ പെയ്യുകയാണ്. വനത്തിൽ നിന്നു കടപുഴകി വീണ മരങ്ങൾ വെള്ളപ്പാച്ചിലിൽ കൂട്ടത്തോടെ ഒഴുകിയെത്തി. തീരങ്ങളിൽ വെള്ളം കയറി കൃഷിയിടങ്ങൾ വെള്ളത്തിലായി. നാശനഷ്ടം അറിവായിട്ടില്ല.
ഇന്നലെ വൈകി വരെയും മഴക്കെടുതികൾ ഇല്ല. വില്ലുമല ആദിവാസി മേഖലയിലേക്കുള്ള അൻപതേക്കർ കുന്നിമാൻതോടിനു കുറുകെയുള്ള പാലത്തിൽ വെള്ളം കയറിയെങ്കിലും ഗതാഗതത്തിനു തടസ്സമില്ല. കല്ലടയാറ്റിൽ ജലനിരപ്പ് അനുനിമിഷം ഉയരുന്നതിനാൽ അൻപതേക്കർ മേഖലയിലുള്ള നാട്ടുകാർ ആശങ്കയിലാണ്.
പാലം മുങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട് അൻപതേക്കർ വില്ലുമല നിവാസികൾ ഇന്നലെ നേരത്തെ തന്ന പാലം കടന്നു വീടുകളിൽ കയറി. മഴ ശക്തമായതിനാൽ അൻപതേക്കർ നിവാസികളും ബാലക ശ്രീധർമശാസ്താ ക്ഷേത്രത്തിനു സമീപത്തെ നാട്ടുകാരും ആശങ്കയിലാണ്.
ചോഴിയക്കോട് മിൽപ്പാലം കല്ലടയാർ കടവിലും കുത്തൊഴുക്കിൽ തീരങ്ങളിൽ വെള്ളം കയറി. വനത്തിൽ തോരാ മഴ ശക്തമായതിനാലാണു മലവെള്ളപ്പാച്ചിൽ എന്നാണു നിഗമനം. പ്രളയ സാധ്യതയില്ലാത്തതിനാൽ ആശങ്ക വേണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും റവന്യു വകുപ്പ് പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം