ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ 9 പെണ്‍കുട്ടികളെയും കണ്ടെത്തി

missng
 

കോട്ടയം മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ 9 പെണ്‍കുട്ടികളെയും കൂത്താട്ടുകുളം ഇലഞ്ഞിയില്‍ നിന്ന് കണ്ടെത്തി. കൂത്താട്ടുകുളം ഇലഞ്ഞിയിലുള്ള ഒരു കുട്ടിയുടെ ബന്ധുവീട്ടില്‍ നിന്നാണ് 9 പേരെയും കണ്ടെത്തിയത്.  മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് കോട്ടയം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ഇവരെ 9 പേരെയും കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശു വികസ വകുപ്പിന് കീഴിലുള്ള മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കുട്ടികളെ കാണാതായത്. രാവിലെ ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് 9 പെണ്‍കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മഹിള സമഖ്യ സൊസൈറ്റിയാണ് ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. ഇവിടെ കുട്ടികള്‍ സ്ഥിരമായി കരയുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുമായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു.