×

ബൈക്ക് മോഷ്ടിച്ച് നമ്പറില്‍ കൃത്രിമം കാണിച്ച് കറങ്ങി നടന്നു; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

google news
bike theft

ചെങ്ങന്നൂര്‍: ഭക്ഷണശാലയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്കുമായി ചെങ്ങന്നൂരില്‍ നിന്ന് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് പേണ്ടാനത്ത് സന്ദീപ് (31) ആണ് അറസ്റ്റിലായത്. 

ആലാ സ്വദേശി സുനീഷിന്റെ ബൈക്കാണ് മോഷണം പോയത്. ഓഗസ്റ്റ് 31നു പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മോഷ്ടിച്ച ബൈക്കിന്‍റെ നമ്പറിൽ കൃത്രിമം കാണിച്ച് ബൈക്കിൽ സഞ്ചരിച്ചുവരവേയാണ് പൊലീസ് പിടിയിലായത്.

also read.. അപ്പെന്‍ഡിസൈറ്റിസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

എസ് ഐമാരായ വി എസ് ശ്രീജിത്ത്, ടി എൻ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സന്ദീപ്.

chungath1

മോഷണം, ലഹരിവസ്തുക്കൾ ഉപയോഗിക്കൽ, പൊതുസ്ഥലത്ത് സംഘർഷം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം