മനോഹരമായ കുട്ടിമാവേലി മത്സരം സംഘടിപ്പിക്കുന്നു

kuttimaveli

 കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ  കുട്ടികൾക്കായി കുട്ടി മാവേലി  മത്സരം സംഘടിപ്പിക്കുന്നു. മാവേലിയുടെ വേഷം ധരിച്ച് ഒരു മിനിറ്റ് ദൈർഘ്യമുള്ള ഓണ സന്ദേശമടങ്ങുന്ന വീഡിയോ 9288026143 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുകയാണ് വേണ്ടത്. 4 വയസ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾ ക്ക് പങ്കെടുക്കാം.വീഡിയോ അയക്കാനുള്ള അവസാന സെപ്റ്റംബർ 15 ആണ്.

എൻ സി ഡി സിയുടെ ഓണാഘോഷത്തിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. വളരെ വ്യത്യസ്തവും ആസ്വാദ്യകരവുമായ പരിപാടി തത്സമയമായി സെപ്റ്റംബർ 17ന് വൈകുന്നേരം 4 മണിക്ക് സൂം മീറ്റിൽ നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ തല്പരരായ എല്ലാവരെയും ക്ഷണിക്കുന്നു. വനിതകളുടെ ഉന്നമനത്തിനായും കുട്ടികളുടെ ക്ഷേമത്തിനായും പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. വെബ്സൈറ്റ് www.ncdconline.org