ലേഡീസ്ഹോസ്റ്റല്‍ പ്രതിഷേധം താത്കാലിമായി അവസാനിപ്പിച്ചു

kozhikode
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുജി ലേഡീസ്ഹോസ്റ്റല്‍ ഗേറ്റ് രാത്രി 10 മണിക്ക് അടയ്ക്കുന്നതിൽ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്നലെ രാത്രി നടത്തിയ സമരം താത്കാലികമായി അവസാനിപ്പിച്ചുറോഡില്‍ ഇറങ്ങിയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. 

ഡ്യൂട്ടി പോസ്റ്റിങ് കഴിഞ്ഞും കമ്പയിന്‍ സ്റ്റഡി കഴിഞ്ഞും എത്തുമ്പോള്‍ ഗേറ്റ് അടയ്ക്കുന്നത് പ്രാവര്‍ത്തികമല്ല എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് നിയന്ത്രണം ഇല്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ നീതി വേണം എന്നാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. വൈസ് പ്രിന്‍സിപ്പള്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്ക് വിളിച്ചതോടെയാണ് രാത്രി നടത്തിയ സമരം താത്കാലികമായി അവസാനിപ്പിച്ചത്.