ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ കോച്ച് തൂങ്ങിമരിച്ച നിലയില്‍

usha school
 


കോഴിക്കോട് :ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ  അസിസ്റ്റന്റ് കോച്ചിനെ തൂങ്ങിമരിച്ച നിലയില്‍.  തമിഴ്‌നാട് സ്വദേശിയായ ജയന്തി(22) യെയാണ് കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിന്റെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

മരണ കാരണം വ്യക്തമല്ല.ഒന്നര വര്‍ഷം മുന്‍പാണ് ജയന്തി ഇവിടെ പരിശീലകയായി എത്തിയത്. ഇവരുടെ  പരിശീലനത്തില്‍ വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍  ജീവനക്കാരും വിദ്യാര്‍ഥികളും മാനസിക സമ്മര്‍ദ്ദം നേരിടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തും. മരണത്തില്‍ സഹകോച്ചുമാരുടെയും വിദ്യര്‍ഥികളുടെയും മൊഴി രേഖപ്പെടുത്തും.സംഭവത്തില്‍ ബാലുശേരി പോലീസ്  അന്വേഷണം തുടങ്ങി.