കോഴിക്കോട് ജില്ലയില്‍ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം

lockdown
 

കോഴിക്കോട്: ജില്ലയിലെ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം. പുതുക്കിയ കോവിഡ് മാനദണ്ഡപ്രകാരമാണ് പഞ്ചായത്തുകള്‍ അടച്ചിടുന്നത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 3548 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഇന്ന് 3000ത്തിന് മുകളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ ഇന്ന് 29,836 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ് മൂലമുള്ളത്.