മന്ത്രിമാരായ മുഹമ്മദ് റിയാസും വി.അബ്ദുറഹ്മാനും ബോട്ട് ദുരന്തത്തിന്റെ ഉത്തരവാദികൾ- ഫ്രറ്റേണിറ്റി ലോങ്ങ് മാർച്ച്

താനൂർ :- താനൂർ ബോട്ട് ദുരന്തം സർക്കാരിന്റെയും നഗരസഭാ അധികൃതരുടെയും അനാസ്ഥയാണെന്ന് ചൂണ്ടികാണിച്ച് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ലോങ്ങ് മാർച്ച് നടത്തി. താനൂർ ഒട്ടമ്പുറം കടപ്പുറത്ത് നിന്ന് തുടങ്ങി താനൂർ ടൗണിലവസാനിച്ച ലോങ്ങ് മാർച്ച് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. നിരവധി തവണ പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന മന്ത്രിമാരായ മുഹമ്മദ് റിയാസും വി.അബ്ദുറഹ്മാനും ഈ ദുരന്തത്തിന് ഉത്തരവാദികളാണെന്നും ഇനിയും മന്ത്രി സ്ഥാനത്ത് തുടരാൻ ഇവർക്ക് അവകാശമില്ലെന്നും മാർച്ച് ആവശ്യപ്പെട്ടു. മന്ത്രിമാരുടേത് പോലെ തന്നെ തുറമുഖം ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരുംഈ ദാരുണ സംഭവത്തിൽ കുറ്റക്കാരാണെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു.ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ന ഈം ഗഫൂർ സംസ്ഥാന സമിതിയംഗം സനൽ കുമാർ , വെൽഫയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് തുടങ്ങിയവർ സംസാരിച്ചു.