×

മലപ്പുറത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ മു​ങ്ങി മ​രി​ച്ചു

google news
drowned
മ​ല​പ്പു​റം: ക​രു​ളാ​യി നെ​ടു​ങ്ക​യ​ത്ത് ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് മ​രി​ച്ച​ത്. ഫാ​ത്തി​മ മു​ർ​ഷി​ന, ആ​യി​ഷ റു​ദ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഒ​ൻ​പ​തി​ലും ആ​റി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് മ​രി​ച്ച​ത്. കോ​ട്ട​ക്ക​ൽ എം​എ​ൽ​എം​എ​ച്ച്എ​സ്എ​സ് ക​ല്ലി​ങ്ക​പ്പ​റ​ന്പി​ലെ വി​ദ്യാ​ർ​ഥിനി​ക​ളാ​ണ് ഇ​രു​വ​രും.

 
ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ വിദ്യാർഥിയിൽ ചുഴിയിൽ പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്കാര ചടങ്ങുകള്‍ക്കായി വിട്ടുനൽകും.

Read More...