×

സുസ്ഥിര വികസനത്തിന്‌ അയൽക്കൂട്ട പെരുമ; ദശ വാർഷിക ആഘോഷം ഒരുമ മെഗാ ഫെസ്റ്റ് നടത്തി

google news
oruma

എടത്തറ : സുസ്ഥിര വികസനത്തിന്‌ അയൽക്കൂട്ട പെരുമ എന്ന തലക്കെട്ടിൽ സംഗമം പലിശ രഹിത അയൽക്കൂട്ടായ്മകളുടെ സംസ്ഥാന തലത്തിൽ നടന്നു വരുന്ന ദശ വാർഷിക ആഘോഷവുമായി ബന്ധപ്പെട്ടു പറളി, പിരായിരി പഞ്ചായത്തുകളിൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന ഒരുമ വെൽഫയർ സൊസൈറ്റി എടത്തറയുടെ വാർഷിക ആഘോഷം ഒരുമ മെഗാ ഫെസ്റ്റ് എന്ന പേരിൽ എടത്തറ കോട്ടയിൽ കൺവെൻഷൻ സെന്ററിൽ നടത്തി.

സ്ത്രീ ശക്‌തീകരണം, പലിശ രഹിത മൈക്രോ ഫിനാൻസ്, തൊഴിൽ പരിശീലനം, ഒരുമ ചാരിറ്റി, സാംസ്കാരിക ഇടപെടൽ തുടങ്ങിയവയിൽ കഴിഞ്ഞ പത്തു വർഷമായി മാതൃക പരമായ പ്രവർത്തങ്ങളാണ് ഒരുമ വെൽഫയർ സൊസൈറ്റി എടത്തറയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്.

പറളി നൂറുൽ ഹുദ മഹല്ല് പ്രസിഡന്റ്‌ ബഷീർ ഹസ്സൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടി പറളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ രേണുക ദേവി ഉൽഘടനം ചെയ്തു. വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോസഫ് ജോൺ  മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മോട്ടിവേഷണൽ സ്പീക്കറും, വുമൺ ജസ്റ്റിസ് സ്റ്റേറ്റ് കമ്മറ്റി മെമ്പർ കൂടി ആയ സീനത് കോക്കൂർ, ജമാ അതെ ഇസ്ലാമി ഏരിയാ പ്രസിണ്ടൻ്റ് സലീം മുണ്ടൂർ, വെൽഫയർ പാർട്ടി മണ്ഡലം പ്രസിണ്ടൻ്റ് കരീം പറളി, സംഗമം വെൽഫെയർ സൊസൈറ്റി പറളി യൂണിറ്റ് പ്രസിഡന്റ്‌ ഫൈസൽ കെ.എസ്,ഒരുമ വെൽഫയർ സൊസൈറ്റി പ്രസിഡന്റ്‌ ഫിറോസ്.എഫ് സെക്രട്ടറി ഇബാഹീം.കെ.എസ്, ബിൻയാമിൻ കെ.എം, ഹസ്ന. എ ,ഷാജിത പി സിറാജ് വി.എം തുടങ്ങിയവർ സംസാരിച്ചു 

തുടർന്ന് ഒരുമ വെൽഫയർ സൊസൈറ്റി അയക്കൂട്ടം മെമ്പർമാരും അവരുടെ മക്കളും ചേർന്ന് അവതരിപ്പിക്കുന്ന കലാസന്ധ്യ, വിവിധ അയൽകൂട്ടങ്ങളുടെ വില്പന സ്റ്റാളുകൾ എന്നിവ ശ്രദ്ധേയമായി

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക