അഞ്ചാലുംമൂട്: മൃഗാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടം ഇപ്പോഴും അവഗണനയിൽ. ഇപ്പോൾ പ്ലാസ്റ്റിക്ക് മാലിന്യം സംഭരിക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു.
Read More: പന്തെടുക്കുന്നതിനിടെ വെള്ളക്കുഴിയിൽ പെട്ട് വിദ്യാർഥി; രക്ഷകനായി ബസ് ഡ്രൈവർ
കോർപറേഷന്റെ നിയന്ത്രണത്തിലാകുന്നതിന് മുമ്പ് ബ്ലോക്ക് ഓഫിസ് പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞും, ചെടികളും വളർന്ന അവസ്ഥയിലാണ്. മാർച്ച് മാസം കെട്ടിടത്തിൽ സുക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് വേസ്റ്റുകൾക്ക് തീ പിടിച്ചിരുന്നു. അഗ്നിരക്ഷാസേന എത്തി മണിക്കുറുകൾ എടുത്താണ് തീ അണച്ചത്. പ്ലാസ്റ്റിക് മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. കെട്ടിടത്തിനോട് ചേർന്ന് വാഹനം ഇടാൻ ഷെഡ് നിർമ്മിച്ചതിന്റെ മേൽകൂര ര തുരുമ്പെടുത്ത് തകർന്ന നിലയിലാണ്. കെട്ടിടം അറ്റകുറ്റ പണികൾ നടത്തി കോർപറേഷന്റെ അഞ്ചാലുംമൂട് സോണൽ ഓഫിസ് ആക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പല സർക്കാർ സ്ഥാപനങ്ങളും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് കോർപറേഷന്റെ നിയന്ത്രണത്തിലുള്ള കെട്ടിടം നാശം നേരിടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം