×

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

google news
ffd
പാലക്കാട്: മണ്ണാർക്കാട് ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ മർദ്ദിച്ചതായി പരാതി. വിദ്യാർഥി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

നെല്ലിപ്പുഴ ഡിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് നാസിമിനെയാണ് അധ്യാപകര്‍ മര്‍ദ്ദിച്ചത്. മറ്റ് വിദ്യാർഥികൾ തമ്മിലുള്ള അടിപിടിയുടെ പേരിൽ നാസിമിനെ രണ്ട് അധ്യാപകർ ചേർന്ന് മർദിച്ചുവെന്ന് പിതാവ് സമദ് പറഞ്ഞു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി സമദ് പൊലീസിൽ പരാതി നൽകി. അതേസമയം മുറിവ് വരത്തക്ക വിധത്തിൽ അടിച്ചിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags