പാലക്കാട് പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും പിടിയിൽ

google news
pocso case

പാലക്കാട്: പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും ചാലിശ്ശേരി പൊലീസിന്‍റെ പിടിയിൽ. കൂറ്റനാട് തെക്കേ വാവനൂർ സ്വദേശി കുന്നുംപാറ വളപ്പിൽ മുഹമ്മദ് ഫസൽ 23 വയസ് ആണ് അറസ്റ്റിലായത്.

കറുകപുത്തൂരിൽ പ്രവർത്തിക്കുന്ന മത പഠനശാലയിൽ പഠിക്കുന്ന 14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മുഹമ്മദ് ഫസലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

also read.. ഇടുക്കി കട്ടപ്പനയിൽ 3 വയസ്സുകാരി ലോക്കറ്റ് വിഴുങ്ങി, അന്നനാളത്തിൽ കുടുങ്ങി; ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഡോക്ടർമാർ

14 കാരനെ പ്രതിയുടെ വാവനൂരിലെ വീട്ടിൽ എത്തിച്ചാണ് ഇയാൾ കുറ്റകൃത്യത്തിനിരയാക്കിയത്. രണ്ടാം തവണയാണ് ഇയാൾ പോക്സോ കേസിൽ പോലീസ് പിടിയിലാവുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റിൽ വിട്ടു.

CHUNGATHE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം