ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് തെങ്ങുവീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

google news
death

കൽപറ്റ: വയനാട് കൽപറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശിയായ നന്ദു (19 ) ആണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഐടിഐ വിദ്യാർത്ഥിയാണ്.

ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുകളിൽ തെങ്ങ് വീണാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റത്. കോളജ് വിട്ട് ബസ് കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായത്. 

Tags