കാസർകോട്: വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയിൽ 30 ശതമാനം സൗജന്യം അനുവദിക്കുമെന്ന് ജില്ല കലക്ടർ കെ. ഇമ്പശേഖർ. ജില്ല സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളോട് ബസ് കണ്ടക്ടര്‍മാര്‍ സൗഹൃദപരമായി പെരുമാറണം.
Read More: രണ്ടുപേരെ വിവാഹം ചെയ്യാന്‍ അപേക്ഷിച്ച് യുവതി
കോളജ് വിദ്യാര്‍ഥികളും ബസ് ഉടമകളുടെ പ്രതിനിധികളുമായി ചേര്‍ന്ന് തര്‍ക്കങ്ങള്‍ സംസാരിച്ച് പരിഹരിച്ച് പോകണമെന്നും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍തന്നെ പരിഹരിക്കണമെന്നും കലക്ടര്‍ നിർദേശിച്ചു. പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ രണ്ടുപേര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ പാസ്, പ്രൈവറ്റ് ബസുകളുമായുള്ള പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം