ക്യാമ്പസിൽ കടന്നൽ ആക്രമണം:14 പേർക്ക് പരിക്ക്

wasp attack

ഒ​ല്ലൂ​ര്‍: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ ക​ട​ന്ന​ല്‍ ആ​ക്ര​മ​ണം.14 പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്  കു​ട്ട​നെ​ല്ലൂ​ര്‍ ഗ​വ.കോ​ള​ജ് ക്യാ​മ്പ​സി​ല്‍ ജി​ല്ല വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന് കീ​ഴി​ല്‍ വ​ടം​വ​ലി പ​രി​ശീ​ല​നം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ മൂ​ന്ന്​ പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. 

ക്യാ​മ്പ​സി​ന​ടു​ത്തു​ള്ള മു​ള​ങ്കാ​ട്ടി​ല്‍ ​നി​ന്നാ​ണ് ക​ട​ന്ന​ല്‍ ഇ​ള​കി​യെ​ത്തി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​വ​യു​ടെ കൂ​ട് ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കാ​ന്‍ ഫോ​റ​സ്​​റ്റ്​ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഒ​ല്ലൂ​ര്‍ പൊ​ലീ​സ് അ​റി​യി​ച്ചു