×

കാട്ടാന സാനിധ്യമുള്ളതിനാൽ വയനാട്ടിൽ ചിലയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

google news
Db

കൽപറ്റ: കാട്ടാന സാന്നിധ്യത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല (ഡിവിഷൻ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണു ചൊവ്വാഴ്ച ജില്ലാ കലക്‌ടർ രേണുരാജ് അവധി പ്രഖ്യാപിച്ചത്.  

   

Read more...

   

അതിനിടെ, വയനാട്ടിൽ ചൊവ്വാഴ്ച കർഷക സംഘടനകൾ മനസാക്ഷി ഹർത്താലിന് ആഹ്വാനം ചെയ്തു. കെസിവൈഎമ്മും സിപിഐ (എംഎലും) ഈ ഹർത്താലിനെ പിന്തുണയ്ക്കുന്നുണ്ട്.

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക