ഇന്ത്യയിലെ പ്രമുഖ പണമിടപാട്, ധനകാര്യ സേവന കമ്പനിയും ക്യുആര്‍, മൊബൈല്‍ പെയ്മെന്റുകളുടെ പതാകവാഹകരുമായ പേടിഎമ്മിന്റെ ഉടമസ്ഥരായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് (ഒ സി എല്‍) കാര്‍ഡ് സൗണ്ട് ബോക്സ് എന്ന ഏറ്റവും പുതിയ സൗകര്യം പുറത്തിറക്കി.
വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ്സ്, റുപേ എന്നിങ്ങനെയുള്ള എല്ലാ നെറ്റ് വര്‍ക്കുകളിലൂടേയും ഈ ജനപ്രിയ സൗണ്ട് ബോക്സ് വഴി വ്യാപാരികള്‍ക്ക് മൊബൈല്‍, കാര്‍ഡ് പെയ്മെന്റുകള്‍ സ്വീകരിക്കുവാനുള്ള അവസരം ഇതിലൂടെ ഒരുക്കി കൊടുക്കുന്നു. ‘ടാപ് ആന്റ് പേ’ എന്ന സംവിധാനത്തിലൂടെ സൗണ്ട് ബോക്സ് വഴി എളുപ്പം ഈ സേവനം ലഭ്യമാകുന്നതോടെ ബിസിനസ് വര്‍ദ്ധിപ്പിക്കുവാന്‍ വ്യാപാരികളെ സഹായിക്കും.
read also….തൃശൂര്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ 6.48 കോടിയുടെ അത്യാധുനിക ഇമേജിങ് സെന്റര്‍
വ്യാപാരികളുടെ രണ്ട് പ്രശ്നങ്ങള്‍ പേടിഎം കാര്‍ഡ് സൗണ്ട് ബോക്സ് പരിഹരിക്കും – കാര്‍ഡ് പെയ്മെന്റുകള്‍ സ്വീകരിക്കുന്നതോടൊപ്പം തന്നെ എല്ലാ പെയ്മെന്റുകള്‍ക്കും 11 ഭാഷകളില്‍ അപ്പോള്‍ തന്നെ ശബ്ദ അറിയിപ്പ് ലഭിക്കുകയും ചെയ്യും. ടാപ് ആന്റ് പേ എന്ന സംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ 5000 രൂപ വരെയുള്ള കാര്‍ഡ് പെയ്മെന്റുകള്‍ വ്യാപാരികള്‍ക്ക് സ്വീകരിക്കാന്‍ കഴിയും. 4ജി ശൃംഖല കണക്റ്റിവിറ്റിയോടു കൂടിയ ഇന്ത്യന്‍ നിര്‍മ്മിതമായ ഈ ഉപകരണം ഏറ്റവും വേഗത്തിലുള്ള അറിയിപ്പുകള് ലഭ്യമാക്കും. 4വാട്ട് സ്പീക്കര്‍ ഇതില്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ പേടിഎം കാര്‍ഡ് സൗണ്ട് ബോക്സ് പെയ്മെന്റ് അറിയിപ്പുകളുടെ വ്യക്തത മെച്ചപ്പെടുത്തും. 5 ദിവസം വരെ നീണ്ടു നില്ക്കുന്ന ബാറ്ററിയും ഇതിനുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം