ന്യൂയോര്‍ക്ക്: ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഗൂഗിള്‍ സൗകര്യമൊരുക്കുന്നു. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ഏറ്റവും കുറഞ്ഞ നിരക്കുള്ള സമയങ്ങളെക്കുറിച്ചടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് ഗൂഗിള്‍ ഫ്ളൈറ്റ്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ സംവിധാനം.
also read.. കൃത്രിമ മഴ പെയ്യിക്കാൻ യുഎഇ; ക്ലൗഡ് സീഡിങ് ഒരു മാസം നീണ്ടു നിൽക്കും
ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്ക് ഏത് സമയത്താണ് ലഭിക്കുക എന്ന നിര്‍ദേശം ലഭിക്കും. ഇത്തരത്തില്‍ ടിക്കറ്റ് എടുക്കുന്നതിന് മുമ്പായി ആവശ്യമായ സ്ഥിതിവിവരക്കണക്കുകളും ഉപയോക്താവിനു ലഭ്യമാക്കും.
ഈ രീതിയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍, ടേക്ക്ഓഫിന് മുമ്പ് വരെയുള്ള ദിവസങ്ങളിലെ നിരക്ക് ഗൂഗിള്‍ നിരീക്ഷിക്കും. നേരത്ത പറഞ്ഞതിലും വില കുറയുന്ന സാഹചര്യമുണ്ടായാല്‍ ഉപയോക്താവിനുണ്ടാകുന്ന നഷ്ടം കമ്പനി ഗൂഗിള്‍ പേ വഴി തിരികെ നല്‍കും. ഇത്തരത്തില്‍ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ഗ്യാരന്റി യു.എസില്‍ നിന്നും പുറപ്പെടുന്ന തെരഞ്ഞെടുത്ത യാത്രകള്‍ക്ക് നല്‍കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
ക്രിസ്മസ് അവധിക്കാലത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നതിന് ഒക്ടോബര്‍ ആദ്യം ബുക്ക് ചെയ്യണമെന്നാണ് ഇത്തരത്തില്‍ ഗൂഗിള്‍ നിര്‍ദേശിക്കുന്നത്. ശരാശരിയായി ടേക്കോഫിന് 71 ദിവസം മുമ്പ് ടിക്കറ്റ് നിരക്ക് കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8
|