ഡബ്ലിന്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ തുടരുന്ന ”ആന്റണി കൊടുങ്കാറ്റ് ‘ ഇന്നുച്ച വരെ ജനജീവിതത്തെ കാര്യമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്.
അടുത്ത ദിവസങ്ങളിലും മഴയും കാറ്റും തുടരുമെന്നതിനാല്‍ , ബാങ്ക് ഹോളിഡേ വാരാന്ത്യത്തിലെ യാത്രകളെയും ,പരിപാടികളെയും അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം ‘വെള്ളത്തിലാക്കുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി.
also read..യുഎഇയിൽ പിറക്കുന്ന പ്രവാസി കുഞ്ഞുങ്ങൾക്കും വീസ വേണം; 120 ദിവസത്തിനകം
തലസ്ഥാന നഗരമായ ഡബ്ലിനിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ പെയ്യുകയാണ്.
രണ്ട് സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പുകളും ഒരു സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പും മെറ്റ് ഏറാന്‍ നല്‍കിയിട്ടുണ്ട്,
കൊണാച്ച് പ്രവിശ്യയിലും ക്ലെയര്‍, ടിപ്പററി എന്നീ കൗണ്ടികളിലും ആദ്യ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലെയിന്‍സ്റ്റര്‍ പ്രവിശ്യയിലും മൊണാഗന്‍, കാവന്‍ എന്നീ രണ്ട് കൗണ്ടികളിലും രണ്ടാമത്തെ മഴ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട് .കനത്ത മഴ എല്ലായിടത്തും പ്രതീക്ഷിക്കുന്നു, ഇത് സ്‌പോട്ട് വെള്ളപ്പൊക്കം, ബുദ്ധിമുട്ടുള്ള യാത്രാ സാഹചര്യങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം
കെറി, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ പുലര്‍ച്ചെ 4 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ‘ആന്റണി കൊടുങ്കാറ്റിനായി’ പുറപ്പെടുവിച്ച വിന്‍ഡ് മുന്നറിയിപ്പും നിലവിലുണ്ട്.
വടക്ക് മുതല്‍ വടക്ക് പടിഞ്ഞാറ് വരെ ശക്തമായ കാറ്റ് 110 വരെ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഐറിയന്‍ പറഞ്ഞു.
വടക്കന്‍ അയര്‍ലന്‍ഡില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഉച്ചവരെയുള്ള മഴയുടെ സാധ്യത നല്‍കി യെല്ലോ മുന്നറിയിപ്പ് യുകെ മീറ്റ് ഓഫീസും നല്‍കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം