×

സെവൻ ബീറ്റ്‌സ് - സർഗ്ഗം സംയുക്ത സംഗീതോത്സ വേദിയിൽ മാറ്റം

google news
download - 2024-02-08T151832.066

സ്റ്റീവനേജ് ∙ കഴിഞ്ഞ ആറു വർഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കി യുകെയിലെ മലയാളികലാഹൃദയങ്ങളിൽ ഇടംപിടിക്കുകയും, ചാരിറ്റി ഈവന്‍റ് എന്നനിലയിൽ നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങുകയും ചെയ്ത 7 ബീറ്റ്‌സ്  സംഗീതോത്സവ വേദിക്കു 'ഹെൽത്ത് ആൻഡ് സേഫ്റ്റി' സാങ്കേതികത്വ കാരണങ്ങളാൽ മാറ്റം വരുത്തി. സ്റ്റീവനേജിനടുത്ത വിശാലമായ ഓഡിറ്റോറിയവും, മറ്റു സവിശേഷതകളും, പാർക്കിങ്ങ് സൗകര്യവുമുള്ള വെൽവിൻ സിവിക്ക് സെന്ററിലേക്കാണ് വേദി മാറ്റിയിരിക്കുന്നത്. സൗജന്യപ്രവേശനം നൽകുന്ന സെവൻബീറ്റ്സിന്‍റെ സീസൺ 7 ഫെബ്രുവരി 24 നു ശനിയാഴ്ച നടക്കും.

7 ബീറ്റ്സിന്‍റെ സംഗീത - നൃത്ത അരങ്ങുകൾ കലാസ്വാദകർക്കിടയിൽ നേടിയ സ്വീകാര്യതയിൽഏഴാം വർഷത്തിലേക്കുള്ള ജൈത്ര യാത്രയിൽ അതിന്‍റെ സീസൺ 7 നു ഇത്തവണ പങ്കാളിളാവുക പ്രമുഖ സാസ്കാരിക-സാമൂഹിക മലയാളി കൂട്ടായ്‌മയായ "സർഗ്ഗം സ്റ്റീവനേജ്" ആണ്. ഒഎൻവി കുറുപ്പ് അനുസ്മരണവും, അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി പാവന സ്മരണയും സംഗീതാദദരവും, തദവസരത്തിൽ അർപ്പിക്കും.

ആങ്കറിങ്ങിൽ താരശോഭ ചാർത്തിയിട്ടുള്ള കലാകാരായ സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ്, വെയിൽസിൽ നിന്നുള്ള അരുൺ കോശി, ലണ്ടനിൽ നിന്നുള്ള ജിഷ്മാ മെറി എന്നിവർ പരിപാടിയുടെ അവതരണം നടത്തും. യു കെ യിൽ നിരവധി പുതുമുഖ ഗായകർക്കും കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവുംപ്രതിഭയും തെളിയിക്കുവാൻ അവസരം ഒരുക്കിയിട്ടുള്ള സെവൻ ബീസ്റ്റ്സ് സംഗീതോത്സവത്തിൽ 'സ്റ്റീവനേജിന്‍റെ സ്വന്തം ശിങ്കാരി മേളം' അടക്കം വിവിധ കലാവിസ്മയങ്ങൾ  ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവകാരുണ്യ  പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.

7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ ഏഴാം  തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർഗേജ് സർവീസസ് ആണ്. ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റസ്റ്റോറന്‍റ് സ്റ്റീവനേജ്, ജോയി ആലുക്കാസ്, മലബാർ ഗോൾഡ്, ടിഫിൻ ബോക്സ്‌ എന്നിവരും 7 ബീറ്റ്‌സ്  സംഗീതോത്സവത്തിനുപ്രയോജകരായി ഈ ചാരിറ്റി ഇവന്‍റിന് സപ്പോർട്ട് ചെയ്യുന്നുണ്ട്.

അതിസമ്പന്നമായ ദൃശ്യ - ശ്രവണ കലാവിരുന്നാവും ആസ്വാദകർക്കായി ഒരുക്കുക. യുകെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാൽ‍മക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ  ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വിരുന്നാവും സ്റ്റീവനേജ് വെൽവിനിൽ  ഒരുങ്ങുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 ന്‍റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai: 07727993229

Cllr Dr Sivakumar: 0747426997

Jomon Mammoottil: 07930431445

Manoj Thomas: 07846475589

Appachan Kannanchira: 07737956977

വേദിയുടെ വിലാസം:

CIVIC CENTRE ,WELWYN , STEVENAGE, AL6 9ER 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags