×

ഫിസ്‌ബോറോ സ്‌നേഹകൂട്ടായ്മയുടെ മൂന്നാമത് സ്വപ്‌നവീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 11 ന്

google news
download - 2024-02-10T214858.516

ഡബ്ലിൻ ∙ അയർലൻഡിലെ ഫിസ്‌ബോറോ സ്‌നേഹകൂട്ടായ്മ പണികഴിപ്പിക്കുന്ന മൂന്നാമത് വീടിന്റെ വെഞ്ചിരിപ്പും താക്കോൽ ദാനവും ഫെബ്രുവരി 11 ഞായറാഴ്ച്ച വൈകിട്ട് 4ന് കോതമംഗലം വടാട്ടുപാറയിൽ നടക്കും. ബഹുമാനപ്പെട്ട ഇടുക്കി എം. പി. ഡീൻ കുര്യാക്കോസ്, കോതമംഗലം എം. എൽ. എ. ആന്റണി ജോൺ എന്നിവർ വിശിഷ്ടതിഥികളായിരിക്കും. വടാട്ടുപാറ സെന്റ് മേരിസ് പള്ളി വികാരി റവ. ഫാ. ജേക്കബ് വടക്കുംപറമ്പിൽ വെഞ്ചിരിപ്പിന് നേത്രത്വം നൽകും. സാമൂഹിക, രാഷ്‌ടീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. ഫിസ്ബറോ സ്നേഹകൂട്ടായ്‍മയെ പ്രധിനിധീകരിച്ചു കൂട്ടായ്മ അംഗങ്ങൾ സന്നിഹിതരായിരിക്കും. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന ഒരു കുടുംബത്തിനാണ് സ്നേഹകൂട്ടയ്മ ഭവനം ഒരുക്കുന്നത്. 

 അയർലണ്ടിലെ ഫിബ്സ്ബോറോ സ്‌നേഹകൂട്ടായ്മ 2020 ൽ ഇടുക്കി ഉപ്പുതോട്ടിലും 2022ൽ എറണാകുളം ജില്ലയിലെ കുളപ്പുറത്തും വീടുകൾ നിർമിച്ചു നൽകിയിരുന്നു. ഇത് കൂടാതെ കോവിഡ്, പ്രളയം, ചികത്സാസഹായം എന്നിവയ്ക്കായി 10 ലക്ഷത്തോളം രൂപയും നൽകി. അയർലണ്ടിലെ കേരള ഹൌസ് കാർണിവൽ, മൈൻഡ് മെഗാ മേള നടത്തിയ ഫുഡ് സ്റ്റാളുകളിൽ നിന്നും ലഭിച്ച തുക, വിവിധ സ്ഥാപനങ്ങൾ, വൃക്തികൾ നൽകിയ സഹായം തുടങ്ങിയവ കൊണ്ടാണ് ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നത്. 2005 മുതൽ ഡബ്ലിനിലെ ഫിസ്‌ബോറോ പ്രദേശത്തു താമസിച്ചിരുന്നവരുടെ കൂട്ടായ്മയാണ് ഫിസ്‌ബോറോ സ്‌നേഹകൂട്ടായ്മ. ഈ സ്‌നേഹകൂട്ടായ്മയുമായി ചേർന്ന് പ്രവർത്തിക്കുന്ന എല്ലാപ്രിയപ്പെട്ടവക്കും ഫിസ്‌ബോറോ സ്‌നേഹകൂട്ടായ്മ നന്ദി അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags