×

'എൻഎംസി പെരുമാറ്റച്ചട്ടം,അച്ചടക്ക നിയമങ്ങൾ, നഴ്സിങ്‌ പ്രഫഷണലിസം'; വെബ്ബിനാർ 20 ന്

google news
images (29)

കേംബ്രിജ് ∙ എൻ എം സി മാനദണ്ഡമനുസരിച്ചുള്ള 'പെരുമാറ്റച്ചട്ടം, അച്ചടക്ക നിയമങ്ങൾ, നഴ്‌സിങ്‌ പ്രഫഷണലിസം' എന്നീ വിഷയങ്ങളിൽ യുകെയിലെ നഴ്‌സിങ്, മിഡ്‌വൈഫറി പ്രഫഷനലുകൾക്ക് ഏറെ വിജ്ഞാനപ്രദമായ ഓൺലൈൻ ചർച്ചകളും, സെമിനാറും 'സൂം' വെബ്ബിനാറിലൂടെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്നു. യു കെ യിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്തും, ഹൗസിങ് മേഖലയിലും  നേരിടുന്ന പ്രശ്നങ്ങളിൽ  സൗജന്യ നിയമ സഹായവും, ഗൈഡൻസും നൽകുവാൻ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ.

യു കെയിലെ നഴ്സിങ്, മിഡ്‌വൈഫറി പ്രഫഷനുകളുടെ റഗുലേറ്ററി ബോഡിയായ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി), വിദ്യാഭ്യാസം, പരിശീലനം, പെരുമാറ്റം,പരിചരണം എന്നിവയുടെ മാനദണ്ഡങ്ങൾ അവരുടെ പരിശീലനത്തിലൂടെ പ്രാപ്യമാക്കുന്നതിനായി പ്രഫഷണൽ രൂപരേഖ നൽകുകയും, ഈ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സന്ദർഭങ്ങളിൽ, അന്വേഷിക്കാനും അച്ചടക്ക നടപടി സ്വീകരിക്കാനും അധികാരമുള്ള ഓർഗനൈസേഷനാണ്. 

 ഇന്ത്യൻ വർക്കേഴ്‌സ് യൂണിയന്റെ ലീഗൽ ടീമായ കൗൺസിലർ ബൈജു തിട്ടാല, ഷിന്‍റോ പൗലോസ്, ജിയോ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന പാനൽ, അനുബന്ധമായ വിവരങ്ങളും, പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയും. യുകെയിൽ  റജിസ്റ്റർ ചെയ്ത നഴ്‌സുമാർക്കായി ഈ മാസം  20ന്  നടത്തുന്ന വെബ്ബിനാർ വൈകുന്നേരം എട്ടുമണിക്ക് ആരംഭിക്കും. യു കെ യിൽ നഴ്സിങ് മേഖലയിൽ ജോലിചെയ്യുന്ന ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. 

ചോദ്യങ്ങളും സംശയങ്ങളും മുൻകൂട്ടി +447398968487 എന്ന വാട്സാപ്പ് നമ്പറിൽ അയ്ക്കുന്നതിനും സൗകര്യമുണ്ട്. 

Zoom Meeting ID: 834 9877 5945 

Pass Code: 944847

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags