വാഷിങ്ടണ്‍: അനധികൃതമായി തോക്ക് കൈവശം വെച്ചതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകനെതിരേ കേസെടുത്തു. യു.എസ് നീതിന്യായ വകുപ്പാണ് ഹണ്ടര്‍ ബൈഡനെതിരെ കേസ് രജിസ്ററര്‍ ചെയ്തിരിക്കുന്നത്.
ജോ ബൈഡന്‍ അടുത്ത വര്‍ഷത്തെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയാറെടുക്കുമ്പോഴാണ് മകന്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.
തോക്ക് ലൈസന്‍സിനായുള്ള അപേക്ഷയില്‍ സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ചു, തോക്ക് ലഭിക്കുന്നതിനായി ഫെഡറല്‍ സര്‍ക്കാറുമായി ഒപ്പിട്ട കരാറില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി, അനധികൃതമായി ആയുധം കൈവശം വെച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിട്ടുള്ളത്. 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുള്ള കുറ്റങ്ങളാണിവ.
also read.. റുബിസ് ക്യൂബിൽ ലോക റെക്കോഡ് സ്വന്തമാക്കി ഏഴാം ക്ലാസ് വിദ്യാർത്ഥി ആർ ബി ശ്വേതാ
2018ല്‍ മയക്കുമരുന്നിന് അടിമയായിരുന്ന സമയത്ത് വാങ്ങിയതാണ് ഈ തോക്ക് എന്നാണ് സൂചന. യു.എസ് നിയമപ്രകാരം മയക്കുമരുന്നിന് അടിമയായവര്‍ തോക്ക് കൈവശം വയ്ക്കാന്‍ പാടില്ല.
മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് വേണ്ടി ഇടപ്പെട്ടതിനും നികുതിവെട്ടിപ്പിനും ഹണ്ടറിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി നേരത്തെ തന്നെ നിലവിലുള്ളതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|