×

കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ 41–ാമത് പ്രവർത്തനോദ്ഘാടനം

google news
download - 2024-02-09T211417.591

മയാമി ∙ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ 2024 -ലെ  പ്രവർത്തനോത്ഘാടനം ഫെബ്രുവരി 10 ന് വൈകിട്ട് 5.30 നു കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.  240 ഡിസ്ട്രിക്ട് കോർട്ട് ഓഫ് ടെക്സസ് ജഡ്‌ജ്‌ സുരേന്ദ്രൻ കെ. പട്ടേൽ  മുഖ്യാതിഥി ആയിരിക്കും. ചടങ്ങിൽ ഒട്ടേറെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നതാണ്. 

 പ്രസിഡന്റ്  ഷിബു ജോസഫിനോടൊപ്പം വൈസ് പ്രസിഡന്റ് ജോസ് വെമ്പാല , സെക്രട്ടറി നിബു പുത്തേത്ത് ട്രഷറർ ജെറാൾഡ് പെരേര, ജോയിന്റ് സെക്രട്ടറി നോയൽ മാത്യു, ജോയിന്റ് ട്രഷറർ  അജി വർഗീസ് എന്നിവരും കൂടാതെ എക്സിക്യൂട്ടീവ് കമ്മറ്റി അഗങ്ങൾ  ജിനി ഷൈജു,  സുമ ബിജു , അരുൺ പൗവത്തിൽ, ജോബി എബ്രഹാം , മാത്യു കിഴക്കേടത്ത് ,മാമ്മൻ പോത്തൻ,രതീഷ് ഗോവിന്ദ്, ജോസ് തോമസ്‌, നിധീഷ് ജോസഫ് ,ജോസ് വടാപറമ്പിൽ , ബിജു ജോൺ എന്നിവരും കൂടാതെ കേരളസമാജത്തിന്റെ സജീവപ്രവർത്തകർത്തകരുടെയും കൂട്ടായതും ചിട്ടയുമായ പ്രവർത്തനങ്ങൾ നടന്ന് വരുന്നു. 

ഡിന്നറിന് ശേഷം നടക്കുന്ന ഉദ്ഘാടന പരിപാടികൾക്കൊപ്പം വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കലയുടെ വിസ്മയം തീർക്കുന്ന 200 ൽപരം കലാകാരന്മാരെ അണിനിരത്തികൊണ്ട് ഡ്രാമാറ്റിക്  നൃത്തങ്ങളും മേള രാഗങ്ങളുമായി ചാരുതയോടെ ചടുലമായ ചമയങ്ങൾ തീർക്കുമ്പോൾ  ചിരിക്കുവാനും ചിന്തിപ്പിക്കാനും ഏറെയുണ്ടെന്ന സന്ദേശം തരുന്ന വേദിയാണ് ഒരുക്കിയിരിക്കുന്നത് . 

സൗത്ത് ഫ്ലോറിഡയിലെ എല്ലാ മലയാളി സുഹൃത്തുക്കളുടെയും മഹനീയ സാന്നിധ്യം കേരള സമാജം കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ ഷിബു ജോസഫ് സാദരം ക്ഷണിക്കുന്നു. പരിപാടികളുടെ വിജയത്തിനായി വേണ്ട ഒരുക്കങ്ങൾ  പൂർത്തിയായതായി പ്രസിഡന്റ് ഷിബു ജോസഫ്, സെക്രട്ടറി നിബു പുത്തേത്ത്, ട്രെഷറർ ജെറാൾഡ് പെരേര എന്നിവർ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags