വാഷിങ്ടണ്‍: യു.എസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ പിന്തുണയ്ക്കുന്നത് വിവേക് രാമസ്വാമിയെ ആയിരിക്കുമെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ഡോണള്‍ഡ് ട്രംപിന്റെ ആരാധകനായി അറിയപ്പെട്ടിരുന്ന മസ്ക് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിയെ പിന്തുണച്ചത് അമ്പരപ്പുളവാക്കിയിട്ടുണ്ട്.
also read.. യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള വിഡിയോ: ഗൂഗ്ളിന് റഷ്യ പിഴയിട്ടു
റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ൈ്രപമറികളില്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ മത്സരിച്ച് വിജയിച്ചാല്‍ മാത്രമേ വിവേക് രാമസ്വാമിക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ സാധിക്കൂ.
വളരെ പ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയാണ് രാമസ്വാമിയെന്ന് മസ്ക് പറഞ്ഞു. രാമസ്വാമിയുടെ ഒരു ടെലിവിഷന്‍ അഭിമുഖം പങ്കുവെച്ചാണ് പ്രതികരണം. നേരത്തെ ചൈനയാണ് യു.എസിന്റെ ഏറ്റവും വലിയ ഭീഷണിയെന്ന് രാമസ്വാമി പറഞ്ഞിരുന്നു.
അധികാരത്തിലെത്തിയാല്‍ ഇന്ത്യ, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള യു.എസിന്റെ വ്യാപാര ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാല്‍ യു.എസ് കമ്പനികളുടെ ചൈനയുമായുള്ള വ്യാപാരത്തിന് നിയന്ത്രണം കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം