×

കതൈബ് ഹിസ്ബുള്ള നേതാവിനെ യുഎസ് സൈന്യം വധിച്ചു

google news
download - 2024-02-08T150402.741

വാഷിങ്‌ടൻ ∙ യുഎസ് സൈന്യം ബാഗ്ദാദിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കതൈബ് ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടു. കതൈബ് ഹിസ്ബുള്ളയുടെ സിറിയ ഓപ്പറേഷൻസ് മേധാവി വിസാം മുഹമ്മദ് അബൂബക്കർ അൽ-സാദിയ ഉൾപ്പെടെ മൂന്ന് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പെന്‍റഗൺ സ്ഥീകരിച്ചു. മേഖലയിൽ യുഎസ് സൈന്യത്തിന് നേരെ നടത്തിയ ആക്രമണങ്ങൾ ഉത്തരവാദിയാണ് കൊല്ലപ്പെട്ട വിസാം മുഹമ്മദ് എന്ന് യുഎസ് ആരോപിക്കുന്നു. സാധാരണക്കാർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു. 

അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. യുഎസ് സൈന്യത്തിന് നേരെ ആക്രമണം അഴിച്ചുവിടുന്നവരെ ശക്തമായി നേരിടുമെന്ന് പെന്‍റഗൺ വ്യക്തമാക്കി. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags