×

ഇരുപതാം വാർഷികത്തിൽ ‘മധുരഗീതം’; മിസ്, മിസിസ് മൽസരമൊരുക്കുന്നു

google news
download - 2024-02-09T211743.130

ടൊറന്റോ ∙ കാനഡയിലെ മലയാളികളെ രണ്ട് പതിറ്റാണ്ട് മുൻപ് റേഡിയോ ലോകത്തേക്കു കൂട്ടിക്കൊണ്ടുപോയ ‘മധുരഗീതം’ 101.3 എഫ്.എം. ഒരുക്കുന്ന മിസ്, മിസിസ് മലയാളി കാനഡ പാജന്റ് 2024ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. റജിസ്റ്റർ ചെയ്തുവരിൽനിന്ന് ഓഡിഷനിലൂടെയാകും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുകയെന്ന് മധുരഗീതത്തിന്റെ അമരക്കാരനായ വിജയ് സേതുമാധവനും മൃദുലയും അറിയിച്ചു. മേയ് 25ന് ഓക് വില്ലിലുള്ള മീറ്റിങ് ഹൗസിലാണ് കാനഡയിലെ മലയാളി വനിതകളുടെ മുഖമായി മാറാനുള്ള മൽസരത്തിനായി അണിനിരക്കുക. 

പ്രതിഭയും സൗന്ദര്യവുമെല്ലാം ഒത്തുചേരുന്ന ഈ വേദി കാനഡ കണ്ടിട്ടുള്ളതിൽവച്ചേറ്റവും വലിയ ദൃശ്യവിരുന്നാകും ഒരുക്കുകയെന്നും സംഘാടകർ വ്യക്തമാക്കി. കനേഡിയൻ പൗരത്വമോ പിആറോ, സ്റ്റുഡന്റ്, വർക് പെർമിറ്റുകളോ ഉള്ള പതിനെട്ട് വയസിനു മുകളിലുള്ള മലയാളികൾക്ക് മൽസരത്തിൽ പങ്കെടുക്കാം. മിസ്സ്/മിസ്സിസ് മലയാളി കാനഡയ്ക്ക് പുറമെ മിസ്സ്/മിസ്സിസ് ടാലന്റഡ്, ബ്യൂട്ടിഫുൾ സ്മൈൽ, റാംപ് വേക്ക് ഉൾപ്പെടെ പതിനെട്ടോളം പേരെയാണ് ഇതിൽ ആദരിക്കുക. കലാ-സാംസ്കാരിക പരിപാടികളും ഇതോടൊപ്പമണ്ടാകും.

വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും 647-622-6743, 416-356-8529 നമ്പറുകളിൽ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: www.missmalayali.ca

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags