വാഷിങ്ടണ്‍: ആഗോള മാധ്യമ രംഗത്തെ ചക്രവര്‍ത്തി എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ റൂപര്‍ട്ട് മര്‍ഡോക്കിനോളം അതിന് അര്‍ഹതയുള്ള മറ്റൊരാളില്ല. മുന്‍നിര മാധ്യമസ്ഥാപനങ്ങളുടെ അമരത്ത് ഏഴു പതിറ്റാണ്ടു നീണ്ട വാഴ്ച മര്‍ഡോക്ക് ഇപ്പോള്‍ അവസാനിപ്പിക്കാന്‍ പോകുകയാണ്.
ഫോക്സ്, ന്യൂസ് കോര്‍പ് സ്ഥാപനങ്ങളുടെ അധ്യക്ഷപദവി മകന്‍ ലക്മന്‍ മര്‍ഡോക്കിനു കൈമാറാനാണ് തീരുമാനം. 92കാരനായ മര്‍ഡോക്ക് ഇനി ചെയര്‍മാന്‍ എമിരറ്റസ് എന്ന പദവിയിലായിരിക്കും.
അമേരിക്കന്‍ മാധ്യമലോകത്തെ മുന്‍നിര സ്ഥാപനമായ ഫോക്സ് ന്യൂസ് സ്ഥാപിച്ച മര്‍ഡക്, വാള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക് പോസ്ററ് എന്നിവയുടെയും ഉടമയാണ്. മാധ്യമ ഭീമനെന്നതിനൊപ്പം അമേരിക്കന്‍ രാഷ്ട്രീയലോകത്തും ഏറെ സ്വാധീനമുള്ള വ്യക്തിയാണ് മര്‍ഡോക്ക്.
also read.. അയല്‍ക്കാരുമായി യുക്രെയ്ന്‍ ഉടക്കുന്നു, പോളണ്ട് കടുത്ത നടപടികളിലേക്ക്
ജോ ബൈഡന്‍ ജയിച്ച 2020ലെ യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്‍കിയതിന് ഫോക്സ് ടി.വി ശൃംഖല ശതകോടികള്‍ അടുത്തിടെ നഷ്ടപരിഹാരം നല്‍കിയിരുന്നു. വീണ്ടുമൊരു യു.എസ് തെരഞ്ഞെടുപ്പ് അടുത്തെത്തിനില്‍ക്കെയാണ് രാജി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം