×

സിറ്റി കൗൺസിലിലേക്ക് നിത്യാ രാമനെ പിന്തുണച്ച് ലൊസാഞ്ചലസ് ടൈംസ്

google news
download (55)

ലൊസാഞ്ചലസ്(കലിഫോർണിയ)∙ ലൊസാഞ്ചലസ് സിറ്റി കൗൺസിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന നിത്യാ രാമനെ പിന്തുണയ്ക്കുമെന്ന് പ്രമുഖ ദിന പത്രമായ  ലൊസാഞ്ചലസ് ടൈംസ് അറിയിച്ചു . അടുത്ത മാസം 5 നാണ് 2024ലെ ലൊസാഞ്ചലസ് സിറ്റി കൗൺസിലിലെ പതിനഞ്ചിൽ ഏഴ് സീറ്റുകളിലേക്കുള്ള  തിരഞ്ഞെടുപ്പ് നടക്കുക. 

ഏകപക്ഷീയമായ കുടിയൊഴിപ്പിക്കൽ, വാടകക്കാർക്ക് ഭവന സ്ഥിരത ഉറപ്പാക്കൽ എന്നിവയിൽ നിത്യരാമൻ സ്വീകരിക്കുന്ന നിലപാടാണ് പിന്തുണയ്ക്ക് കാരണമെന്ന് പത്രം അവകാശപ്പെടുന്നു. സുതാര്യതയ്ക്കുള്ള പ്രവർത്തനം സിറ്റി കൗൺസിലിൽ ഉറപ്പുവരുത്തുന്നതിന് നിത്യരാമന് സാധിക്കുമെന്നും ലൊസാഞ്ചലസ് ടൈംസ് അഭിപ്രായപ്പെട്ടു. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags