×

പ്രഫസർ കോശി തലയ്ക്കലിന്റെ പുസ്തക പ്രകാശനം 19ന്

google news
download (60)

ഫിലഡൽഫിയ ∙ പ്രശസ്ത കവിയും പ്രഭാഷകനുമായ പ്രഫസർ കോശി തലയ്ക്കലിന്റെ മൂന്നു പുസ്തകങ്ങൾ (ട്രിലജി- രചനാത്രയം) പ്രസിഡന്റ്സ് ഡേയിൽ (19 ന്) പ്രകാശനം ചെയ്യും. ഫാ. എം കെ കുര്യാക്കോസ്, ഡോ. ക്രിസ്റ്റഫർ കുര്യൻ,  നോവലിസ്റ്റ് എം. പി. ഷീല എന്നിവരാണ് പ്രകാശനം നിർവഹിക്കുക. കോശി തലയ്ക്കലിന്റെ സാഹിത്യ സപര്യയെ ‌സംബന്ധിച്ച് ജോർജ് നടവയൽ സംസാരിക്കും.

ഫെബ്രുവരി 19 തിങ്കളാഴ്ച്ച, വൈകുന്നേരം മൂന്നു മണിയ്ക്ക് ഫിലഡൽഫിയയിലെ എമ്മാനുവേൽ സി എസ് ഐ ചർച്ച് ഓഡിറ്റോറിയത്തിലാണ് പുസ്തക പ്രകാശന യോഗം. ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
267 991 6552. & 267 212 6487
അഡ്രസ്സ്: Emmanuel CSI Church, 4937 Church Avenue, Feasterville, Trevose, Philadelphia, PA 19053.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags