ന്യൂയോര്‍ക്ക്: ട്വിറ്റര്‍ പേരു മാറ്റി എക്സ് ആക്കിയതിനു പിന്നാലെ കൂടുതല്‍ പരിഷ്കാരങ്ങളുമായി ഉടമ ഇലോണ്‍ മസ്ക്. എക്സില്‍ ബ്ളോക്കിങ് സംവിധാനം ഒഴിവാക്കുമെന്നാണ് പുതിയ പ്രഖ്യാപനം.
also read.. കത്തിക്കരിഞ്ഞ ഫെരാരി കാറിന് 1.8 മില്യന്‍ ഡോളര്‍ വില!
ആപ്പില്‍ ആളുകളെ ബ്ളോക്ക് ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മസ്ക് അഭിപ്രായപ്പെട്ടത്. ബ്ളോക്കിങ് ഒഴിവാക്കുന്നത് നേരിട്ടുള്ള സന്ദേശങ്ങളെ ബാധിക്കില്ലെന്നും വിശദീകരണം.
‘ആരെയെങ്കിലും നിശബ്ദമാക്കുന്നതിനും തടയുന്നതിനും എപ്പോഴെങ്കിലും എന്തെങ്കിലും കാരണമുണ്ടോ നിങ്ങളുടെ കാരണങ്ങള്‍ പറയുക’ എന്ന ടെസ്ള ഓണേഴ്സ് സിലിക്കണ്‍ വാലിയുടെ പോസ്ററിന് മറുപടിയായാണ് മസ്ക് ബ്ളോക്കിങ് നിര്‍ത്തലാക്കുമെന്ന് അറിയിച്ചത്.
തുടര്‍ന്ന്, ബ്ളോക്ക് ഒഴിവാക്കുന്ന തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും പ്രതികരണങ്ങള്‍ വരുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|