ഓപ്പറേഷന്‍ സിന്ദൂറിനിടെ ചാരവൃത്തിക്ക് നാവികസേന ആസ്ഥാനത്തുനിന്നുള്ള ക്ലര്‍ക്കിനെ അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി വിശാല്‍ യാദവ് ആണ് അറസ്റ്റിലായത്.
സുരക്ഷാ ഏജന്‍സികളാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയിലെ ( ഐഎസ്‌ഐക്ക്) വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയും നാവികസേനയുടെ ഇന്‍റേണല്‍ സെക്യൂരിറ്റി വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
ക്രിപ്‌റ്റോ കറന്‍സി വഴിയായിരുന്നു ഇയാൾ പണമിടപാട് നടത്തിയിരുന്നതെന്നും കണ്ടെത്തി. പിടികൂടിയ വ്യക്തി നാവികസേനയുടെ മുംബൈ ആസ്ഥാനത്ത് ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിയായ ക്ലര്‍ക്ക് വിദേശ വനിതയുമായി ഉള്ള സോഷ്യല്‍ മീഡിയ, മെസേജിങ്ങ് ആപ്പുകള്‍ വഴി നടന്ന ചാറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കൂടുതൽ അന്വേഷണം ആരംഭിച്ചത്.