ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകൾക്കായുള്ള ജേഴ്സിയുടെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടത്. ആഗോള സ്‌പോർട്‌സ് വെയർ ബ്രാൻഡായ അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്‌പോൺസറായി മാറിയതിന് പിന്നാലെ പുതിയ ജേഴ്സി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
നൈക്കിക്ക് ശേഷം ഇതാദ്യമായാണ് ഒരു ലോകോത്തര കായിക ഉല്‍പന്ന നിര്‍മ്മാതാക്കള്‍ ടീം ഇന്ത്യയുടെ ജേഴ്‌സി ഒരുക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ ഓവലില്‍ ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മയും കൂട്ടരും പുതിയ ജേഴ്‌സിയിലാണ് ഇറങ്ങുക.
Read more: കാസർകോട് റെയിൽവേ ട്രാക്കിൽ കുടുങ്ങിയ ട്രാക്ടർ നീക്കി; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
സോഷ്യൽ മീഡിയ വീഡിയോയിലൂടെ അഡിഡാസാണ് ജേഴ്സി പുറത്തിറക്കിയത്. “ഒരു ഐതിഹാസിക നിമിഷം. ഒരു ഐക്കണിക് സ്റ്റേഡിയം. ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിക്കുന്നു” അഡിഡാസ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. അനിമേറ്റഡ് ഡ്രോണുകൾ വഴി മൂന്ന് ജേഴ്സികൾ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ഉയരുന്നതാണ് വീഡിയോ.
An iconic moment, An iconic stadium
Introducing the new team India Jersey’s #adidasIndia #adidasteamindiajersey#adidasXBCCI @bcci pic.twitter.com/CeaAf57hbd— Adidas India (@adidasindiaoffi) June 1, 2023
ടി20 യിൽ കോളറില്ലാത്ത ജഴ്‌സിയണിഞ്ഞാണ് ടീം ഇന്ത്യ കളത്തിലിറങ്ങുക. ഏകദിന കിറ്റിന് കടും നീല നിറവും ടെസ്റ്റ് കിറ്റിന് പരമ്പരാഗത വെള്ള നിറവുമാണ് നൽകിയിരിക്കുന്നത്. ടെസ്റ്റ് ജേഴ്സിയാണ് ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ജേഴ്സിയിൽ തോളിൽ രണ്ട് നീല വരകളുണ്ട്. നെഞ്ചിൽ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നു, അതിന്റെ ഒരു വശത്ത് അഡിഡാസ് ലോഗോയും മറുവശത്ത് ബിസിസിഐ ലോഗോയും ഉണ്ട്.
അഞ്ച് വര്‍ഷത്തേക്ക് 2028 വരെയാണ് ഔദ്യോഗിക കിറ്റ് നിര്‍മ്മാതാക്കളായി അഡിഡാസുമായി ബിസിസിഐ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് 350 കോടി രൂപയോളം മൂല്യമുള്ളതാണ് കരാര്‍ തുക എന്നാണ് റിപ്പോര്‍ട്ട്. എംപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച ശേഷം കില്ലറായിരുന്നു ഇടക്കാലത്തേക്ക് ഇന്ത്യന്‍ ടീമിന്‍റെ ജേഴ്‌സി തയ്യാറാക്കിയിരുന്നത്. സീനിയര്‍ ടീമുകള്‍ക്ക് പുറമെ പുരുഷ, വനിതാ ക്രിക്കറ്റിലെ എല്ലാ പ്രായപരിധിയിലുള്ള ടീമുകളും അഡിഡാസിന്‍റെ കിറ്റാണ് ഇനി ധരിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ പുതിയ ജേഴ്‌സി അണിഞ്ഞ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ കളിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള മുഴുനീള പര്യടനമായിരിക്കും മൂന്ന് ഫോര്‍മാറ്റിലേയും പുത്തന്‍ കുപ്പായത്തില്‍ ഇന്ത്യന്‍ ടീം അവതരിക്കുന്ന പരമ്പര.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam