റിയോ ഡി ജനീറോ: മഞ്ചസ്റ്റർ യുനൈറ്റഡ് വിങർ അന്റണിയെ ഒഴിവാക്കി ബ്രസീൽ ദേശീയ ഫുട്‌ബോൾ ടിം. മുൻകാമുകിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണവും പിന്നാലെ വിഷയത്തിൽ അന്വേഷണവും നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ബൊളീവിയ, പെറു ടീമുകൾക്കെതിരായ 2026ലെ ലോകകപ്പ് യോഗ്യത പോരാട്ടത്തിനുള്ള ടീമിൽ നിന്നാണ് ആന്റണിയെ ഒഴിവാക്കിയത്.
ആന്റണിക്കു പകരം ആഴ്‌സണൽ താരം ഗബ്രിയേൽ ജെസൂസിനെ ടീമിൽ ഉൾപ്പെടുത്തി. ആന്റണി തന്നെ ശാരീരികമായി ആക്രമിച്ചെന്ന് വെളിപ്പെടുത്തി താരത്തിന്റെ മുൻ കാമുകി ഗബ്രിയേല കാവിൻ രംഗത്ത് വന്നിരുന്നു. പിന്നാലെ താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു.
also read.. പല്ലുവേദന; പരിഹാരമായി വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍
ഇതോടെയാണ് ആന്റണിയെ സ്ക്വഡിൽ നിന്നു ഒഴിവാക്കിയതായി സ്ഥിരീകരിച്ച് ബ്രസീൽ ഫുട്ബോൾ ഫെഡറഷൻ പ്രസ്താവന ഇറക്കിയത്. താരത്തിനെതിരായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന സാഹചര്യത്തിലും ആന്റണിയെ തത്കാലം ടീമിൽ നിന്ന് ഒഴിവാക്കുകയാണെന്ന് ഫെഡറഷൻ വ്യക്തമാക്കി.
താരത്തിന്റെയും ടീമിന്റെയും ഭാവിക്കയാണ് ഇത്തരമൊരു തീരുമാനമെന്നും അവർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ടു മഞ്ചസ്റ്റർ യുനൈറ്റഡും താരത്തെ മാറ്റി നിർത്തുമെന്നു റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ക്ലബ് ഇതു സംബന്ധിച്ചു തീരുമാനങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ ആരോപണങ്ങൾ ആന്റണി നിഷേധിച്ചു.
തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന ആത്മവിശ്വാസവും താരം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോടു പൂർണമായും സഹകരിക്കുന്നുണ്ട്. വിഷയത്തിൽ പോലീസിന് വ്യക്തമായ മറുപടികൾ നൽകി. ആരോപണങ്ങളെല്ലാം കള്ളമാണ്. അതോടെ തന്റെ നിരപരാധിത്വം തെളിയുമെന്ന് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം