മ​ഴ; ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ വ​നി​താ ട്വ​ന്‍റി 20 മത്സരം ഉ​പേ​ക്ഷി​ച്ചു

മ​ഴ; ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ വ​നി​താ ട്വ​ന്‍റി 20 മത്സരം ഉ​പേ​ക്ഷി​ച്ചു
 

മ​ഴ കാ​ര​ണം ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ വ​നി​താ ടീ​മു​ക​ള്‍ ത​മ്മി​ലു​ള്ള ആ​ദ്യ ട്വ​ന്‍റി-20 ഉ​പേ​ക്ഷി​ച്ചു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 15.2 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 131 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് മ​ഴ​യെ​ത്തി​യ​ത്.

പി​ന്നീ​ട് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. മ​ഴ​മൂ​ലം ഇ​രു ടീ​മി​ലെ താ​ര​ങ്ങ​ളും മൈ​താ​നം വി​ട്ട് ഏ​ക​ദേ​ശം 40 മി​നി​റ്റി​നു​ശേ​ഷം ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ് അ​വ​സാ​നി​ച്ച​താ​യി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് 30 മി​നി​റ്റോ​ളം കാ​ത്തു​നി​ന്നെ​ങ്കി​ലും മ​ഴ കാ​ര​ണം ഓ​സീ​സ് ടീ​മി​ന് ക​ള​ത്തി​ലി​റ​ങ്ങാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.