മഴ കാരണം ഇന്ത്യ-ഓസ്ട്രേലിയ വനിതാ ടീമുകള്‍ തമ്മിലുള്ള ആദ്യ ട്വന്റി-20 ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 15.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 131 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്.
പിന്നീട് മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മഴമൂലം ഇരു ടീമിലെ താരങ്ങളും മൈതാനം വിട്ട് ഏകദേശം 40 മിനിറ്റിനുശേഷം ഇന്ത്യയുടെ ഇന്നിംഗ് അവസാനിച്ചതായി പ്രഖ്യാപനമുണ്ടായി. തുടര്‍ന്ന് 30 മിനിറ്റോളം കാത്തുനിന്നെങ്കിലും മഴ കാരണം ഓസീസ് ടീമിന് കളത്തിലിറങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്.