സണ്‍റൈസേഴ്‌സിന് ബാറ്റിങ്ങ്; ഉമ്രാന്‍ മാലിക് ടീമില്‍

google news
ipl

മുംബൈ : ഐപിഎല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്ങ്. നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്  നായകന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. പ്ലേ ഓഫില്‍ കടക്കാന്‍ മുംബൈയ്ക്ക് വിജയം അനിവാര്യമാണ്. 

ഇന്നത്തെ മത്സരം വിജയിക്കുകയും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍ക്കുകയും ചെയ്താല്‍ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യതയേറും. അതേസമയം ബാംഗ്ലൂരും വിജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും. മുംബൈ ഇന്ത്യന്‍സ് നിലവില്‍ പോയിന്റ് നിലയില്‍ ആറാം സ്ഥാനത്താണ്. ഏഴു ജയവും ആറു തോല്‍വിയും അടക്കം 14 പോയിന്റാണ് മുംബൈക്കുള്ളത്. സണ്‍റൈസേഴ്‌സിന് നാലു ജയവും ഒമ്പതു തോല്‍വിയും സഹിതം എട്ടു പോയിന്റ് മാത്രമാണുള്ളത്. 

മുംബൈ നിരയില്‍ കുമാര്‍ കാര്‍ത്തികേയ അന്തിമ ഇലവനില്‍ ഇടംപിടിച്ചു. ഹൃത്വിക് ഷോകീന്‍ പുറത്തായി. സണ്‍റേസേഴ്‌സ് നിരയില്‍ വിവ്രാന്ത് ശര്‍മ്മ, ഉമ്രാന്‍ മാലിക് എന്നിവരും അന്തിമ ഇലവനില്‍ ഇടംനേടി. 

Tags