ബാറ്റ് വലിച്ചെറിഞ്ഞു: ക്രിസ് ഗെയ്‌ലിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ

ബാറ്റ് വലിച്ചെറിഞ്ഞു: ക്രിസ് ഗെയ്‌ലിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ

ദുബായ്: ഐപിഎൽ മത്സരത്തിനിടെ ബാറ്റ് വലിച്ചെറിഞ്ഞ കിങ്‌സ് ഇലവൻ പഞ്ചാബ് താരം ക്രിസ് ഗെയ്‌ലിന് പിഴ. മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയിയത്. രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ മോശം പെരുമാറ്റം ഉണ്ടായത്.

99 റൺസ് നേടി നിൽക്കുമ്പോഴാണ് താരം ഔട്ട് ആകുന്നത്. ഈ സമയത്താണ് താരം അമർഷം പ്രകടിപ്പിച്ചതിന്റെ ഭാഗമായി ബാറ്റ് വലിച്ചെറിഞ്ഞത്. ഇതിനാണ് പിഴ ഈടാക്കുന്നത്. ഐപിഎൽ നിയമപ്രകാരം ലെവൽ വണിലെ 2.2 പ്രകാരമുള്ള കുറ്റമാണ് ക്രിസ് ഗെയ്ൽ നടത്തിയത്. മാച്ച് റഫറിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി.