വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് ഡേവിഡ് വാര്‍ണര്‍

google news
david warner

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ആര്‍സിബി താരം വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഏറ്റവുമധികം ഐപിഎല്‍ സീസണുകളില്‍ 500ലധികം റണ്‍സ് നേടിയ താരം എന്ന ബഹുമതിയാണ് വാര്‍ണറെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈയ്‌ക്കെതിരെയുള്ള മത്സരത്തില്‍ 58 പന്തില്‍ 86 റണ്‍സ് നേടിയതോടെതാണ് കോഹ്‌ലിയുടെ റെക്കോര്‍ഡ് വാര്‍ണര്‍ തകര്‍ത്തത്. ഐപിഎല്ലില്‍ ഏഴാമത്തെ തവണയാണ് 500ലധികം റണ്‍സ് വാര്‍ണര്‍ നേടുന്നത്. ആറ് ഐപിഎല്‍ സീസണുകളിലാണ് കോഹ്‌ലി 500ലധികം റണ്‍സ് നേടിയത്.

2023 സീസണില്‍ ഇതുവരെ 14 കളികളില്‍ നിന്നായി 516 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 131.63 ആണ് സ്‌ട്രൈക്ക് റേറ്റ്. ഇത്തവണ അഞ്ചു അര്‍ധശതകമാണ്് വാര്‍ണറുടെ ബാറ്റില്‍ നിന്ന് ഉതിര്‍ന്നത്. 

2014 ( 528), 2015 ( 562), 2016 (848), 2017 ( 641), 2019 ( 692), 2020 (548) എന്നിങ്ങനെയാണ് മുന്‍ സീസണുകളില്‍ വാര്‍ണര്‍ നേടിയ 500ലധികം റണ്‍സുകള്‍. 2011 ( 557), 2013 ( 634), 2015 (505), 2016 (973), 2018 (530), 2023 ( 538) എന്നിങ്ങനെയാണ് വിരാട് കോഹ് ലിയുടെ സമ്പാദ്യം. ശിഖര്‍ ധവാന്‍ അഞ്ചുതവണ 500ലധികം റണ്‍സ് നേടിയിട്ടുണ്ട്. കെ എല്‍ രാഹുലും ശിഖര്‍ ധവാന് സമാനമായ നേട്ടമാണ് കൈവരിച്ചത്.
 

Tags